ഏകദേശം 325 ദശലക്ഷംവര്ഷം പഴക്കമുള്ള ഒരു "ഡ്രാഗന്‍ ഫ്ലൈ"യുടെ ഫോസ്സില്‍രൂപം ഇന്നത്തെ തുമ്പിയെ "പോലെ" തന്നെ ഇരിക്കുന്നത് കൊണ്ടു പരിണാമം നടന്നിട്ടില്ല എന്നും ഫോസ്സിലായ തുമ്പിയും ഇന്നത്തെ തുമ്പിയും അതേ പടി അല്ലാഹു ഉണ്ടാക്കി വിട്ടതാണെന്നുമാണ് ഈയിടെ ഒരു ബ്ലോഗില്‍ കാണപ്പെട്ട അല്ലാ'ഹുസൈന്യ'ത്തിന്റെ തുമ്പിതുള്ളലിന്റെ ചുരുക്കം. ഹാറൂണ്‍ യാഹ്യ എന്ന പേരില്‍ എഴുതുന്ന ടര്‍ക്കിഷ് മതഭ്രാന്തൻ അട്നാന്‍ ഒക്താര്‍ ആയിരിക്കണം ഈ വക പരിണാമമണ്ടത്തരങ്ങളില്‍ 'ഹുസൈന്യ'ത്തിന്റെ ഗുരു. കാരണം അയാള് ഈ സൈസ് തുമ്പിതുള്ളലിന്റെ ഒരു മൊത്തവ്യാപാരിയാണ്. മതാന്ധന്മാരായ ചില 'ഹുസൈന്യര്‍' മലയാളീകരിച്ചു ഈ തുള്ളല്‍ ബ്ലോഗിലും എത്തിച്ചു എന്നു മാത്രം.
പരിണാമത്തെക്കുറിച്ചു നിരവധി അബദ്ധധാരണകള്‍ പൊതുബോധത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളും, മതമൌലീകവാദികളും, ഹുസൈന്യരെപ്പോലെ ഉള്ള മതാന്ധരും ഒക്കെ നിരന്തരം പ്രചരിപ്പിക്കുന്ന നുണകളില്‍ നിന്നുമാണിവയെല്ലാം രൂപപ്പെടുന്നത്. അതില്‍ ചില പ്രധാന അബദ്ധധാരണകളെ നമുക്ക് ഒന്ന് പരിചയപ്പെടാം. പലരും പലയിടത്തായി ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യങ്ങൾ തന്നെയാണിതൊക്കെ. പക്ഷെ ഇപ്പോഴും പലരിലും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നു എന്നതുകൊണ്ടാണീ ആവർത്തനം.
1- ജീവന്റെ ഉത്ഭവത്തെക്കുറിച്ചാണ് (Origin of Life) പരിണാമം പറയുന്നത്
മുട്ടന്‍ തെറ്റ്. ജീവന്റെ "ഉല്‍ഭവത്തിനു ശേഷം" എന്ത് സംഭവിച്ചു എന്നതാണു പരിണാമപഠനങ്ങള്‍ പറയുന്നത്. ജീവന്റെ ഉല്പത്തിക്കു ശേഷം ഇന്ന് നിലവിലുള്ളതും മണ്‍മറഞ്ഞതുമായ ജൈവവൈവിധ്യം എങ്ങിനെ രൂപപ്പെട്ടിരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരമായാണ് പരിണാമസിദ്ധാന്തം സ്വീകാര്യമാകുന്നത്. ഓര്‍ക്കുക, ഡാര്‍വിന്റെ പുസ്തകത്തിന്റെ പേര് തന്നെ "ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷിസ്..." എന്നായിരുന്നു. "ഒറിജിന്‍ ഓഫ് ലൈഫ്" കൈകാര്യം ചെയ്യുന്നത് അജീവജീവോത്പത്തി (Abiogenesis) എന്ന സിദ്ധാന്തമാണ്. പല ഇസ്ലാമിക് വെബ്സൈറ്റുകളിലും (മറ്റു സൃഷ്ടിവാദി സൈറ്റുകളിലും) ഡാര്‍വിനെയും പരിണാമത്തെയും കുറിച്ച് പറയുമ്പോള്‍ ഒപ്പം "ഒറിജിന്‍ ഓഫ് ലൈഫ്" എന്നു കൂട്ടിചേര്‍ത്ത് മനപ്പൂര്‍വ്വം ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ ഡാര്‍വിനും പരിണാമത്തിനും എതിരായി വികാരം ഉണ്ടാക്കിയെടുക്കാന്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച ഒരു പുകമറമാത്രമാണിത്. അല്ലാ'ഹുസൈന്യ'ത്തിന്റെ അടിയന്തിര ശ്രദ്ധയിലേക്കായി ഒരു കാര്യം പറയാം. "സൃഷ്ടി"വാദത്തിന്റെ പേരില്‍ നിങ്ങള്‍ ആദ്യം ഗുസ്തി പിടിക്കേണ്ടത് പരിണാമശാസ്ത്രത്തോടോ ഡാര്‍വിനോടോ, വാലസിനോടോ അല്ല, മറിച്ച് അജീവജീവോത്പത്തി (Abiogenesis), എന്ന പേരില്‍ അറിയപ്പെടുന്ന സിദ്ധാന്തത്തോടാണ്.
ഒള്ളത് പറയാമല്ലോ ചില നിര്‍ണ്ണായക പരീക്ഷണങ്ങളും, ചിന്താപദ്ധതികളും, നിരവധി ഗവേഷണപഠനങ്ങളും ഒക്കെ ഉണ്ടെങ്കിലും ഇനിയും ഉറച്ച ശാസ്ത്രീയസമവായം രൂപപ്പെടാത്ത ഒരു മേഖലയാണ് അജീവജീവോത്പത്തി. അതായത് ഇന്നത്തെ സാഹചര്യത്തില്‍ നിങ്ങള്ക്ക് അല്‍പ്പമെങ്കിലും സ്കോപ് ഉള്ളത് ഈ മേഖലയിലാണെന്നു സാരം. ജീവന്‍, അതേത് രീതിയില്‍ ഉത്ഭവിച്ചതായാലും, അതിനുശേഷം പരിണാമത്തിനു വിധേയമായി എന്നതും, ഇപ്പോഴും പരിണമിച്ചു കൊണ്ടിരിക്കുന്നു എന്നതും അനിഷേധ്യമായ ശാസ്ത്രവസ്തുതയാണ്. അതുകൊണ്ട് പരിണാമമെന്ന ശാസ്ത്രശാഖയുമായി നിഴല്‍യുദ്ധം നടത്തി ഇനിയും പരിഹാസ്യരാകാതെ എത്രയും വേഗം മറ്റേ തിയറിയിലോട്ട് റൂട്ട് മാറ്റി പിടിക്കുക.
2 -കുരങ്ങ് പരിണമിച്ചാണ് മനുഷ്യന്‍ ഉണ്ടായതെങ്കില്‍ കുരങ്ങുകള്‍ ഇപ്പൊഴും ഇവിടെ ചുറ്റിത്തിരിയുന്നതു എന്നാത്തിനാ?
വന്‍ അബദ്ധം! കുരങ്ങില്‍ നിന്ന് പരിണമിച്ചല്ല മനുഷ്യന്‍ ഉണ്ടായത്. ഒരു പൊതു പൂര്‍വ്വികനില്‍ (common ancestor) നിന്നും വേര്‍പിരിഞ്ഞു പോന്ന രണ്ടു വ്യത്യസ്ത സ്പീഷിസുകള്‍ ആണു കുരങ്ങനും മനുഷ്യനും. കുരങ്ങില്‍ നിന്നും മനുഷ്യന്‍ ഉണ്ടായി എന്ന ഈ തെറ്റിദ്ധാരണ കാരണം കുരങ്ങനെ കാണുമ്പോ അല്ലാ'ഹുസൈന്യ'ത്തിനു കോംപ്ലക്സ് അടിക്കുന്നുണ്ടാവാം. അല്ലാഹു തന്റെ രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്ന ടീമുകളാണിവര്‍. അപ്പോള്‍ പിന്നെ അല്ലാഹുവിനു കുരങ്ങിന്റെ രൂപമായിരുന്നു എന്ന സൂചന അവര്‍ എങ്ങനെ താങ്ങും? അതുകൊണ്ട് ഡാര്‍വിനെതിരെ ഫത്വായുടെ പത്തലെടുക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. പക്ഷെ ഡാര്‍വിന്‍ തട്ടിപ്പോയ സ്ഥിതിക്ക് അങ്ങേരുടെ ശാസ്ത്രീയ സിദ്ധാന്തത്തിനെരെ പത്തലെടുക്കാനെ ഇപ്പൊ നിവൃത്തിയുള്ളൂ. പരിണാമം എന്തെന്ന് ശരിക്ക് മനസ്സിലാക്കിയാല്‍ ഇത്രയും വേവലാതിപ്പെടേണ്ട ഒരു കാര്യവുമില്ല. കുരങ്ങില്‍ നിന്നല്ല മനുഷ്യന്‍ ഉണ്ടായത് എന്ന് അത് തെളിച്ചു പറയുന്നുണ്ട്. പക്ഷെ ഇനിയും കോംപ്ലക്സ് അടിച്ചു ജീവിക്കാനാണ് തീരുമാനമെങ്കില്‍ ഒരു രക്ഷയുമില്ല, കുരങ്ങന്‍മാര്‍ ഇനിയും കുറെയേറെക്കാലം ഇവിടെയൊക്കെ തന്നെ കാണും. അഡ്ജസ്റ്റ് ചെയ്താ നിങ്ങക്ക് കൊള്ളാം.
3- ഒരു ജീവി മറ്റൊരു ജീവിയായി പരിണമിക്കുന്നത് മാത്രമാണ് പരിണാമം
3- ഒരു ജീവി മറ്റൊരു ജീവിയായി പരിണമിക്കുന്നത് മാത്രമാണ് പരിണാമം
തെറ്റ്. ഇതുമാത്രമല്ല പരിണാമം. ഒരു ജീവി സമാനരൂപത്തിലുള്ള, എന്നാല്‍ പ്രജനനപരമായി വേര്‍തിരിഞ്ഞ മറ്റൊരു ജീവിയായിത്തീരുന്നതും (Speciation) പരിണാമമെന്ന പ്രക്രിയയിലൂടെയാണ്. ഒരു ജീവി, രൂപത്തില്‍ തന്നെ തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവി ആയിത്തീരുന്നത് (Transformation or the Lamarckian term Transmutation) മാത്രം ആണു പരിണാമം എന്ന അബദ്ധധാരണയില്‍ നിന്നുമാണ് ഈ മാതിരി വിഡ്ഢിത്തം വരുന്നത്. മുന്‍പ് സൂചിപ്പിച്ചതുപോലെ കുരങ്ങില്‍ നിന്നും പരിണമിച്ചു മനുഷ്യന്‍ ഉണ്ടായി എന്ന, ബാഹ്യരൂപസാദൃശ്യം മുന്‍നിര്‍ത്തി രൂപപ്പെട്ട തികച്ചും തെറ്റായ പോപ്പുലര്‍ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് പരിണാമം എന്ന ജൈവപ്രക്രിയയെ പലരും "മനസ്സിലാക്കിയതായി" കരുതുന്നത്. ഇങ്ങനെ തെറ്റായി മനസ്സിലായിക്കവരില്‍ തന്നെ ചില പടുവിഡ്ഢി'ഹുസൈന്യ'ങ്ങള്‍ ആണു "ബാക്റ്റീരിയ പരിണമിച്ചു ബാക്റ്റീരിയ ആകുന്നതാണോ നിന്റെയൊക്കെ പരിണാമം" എന്നു പുച്ഛത്തോടെ ചോദിക്കുന്നതും.
4-പരിണാമം എനിക്ക് കാണാന്‍ പറ്റുന്നില്ല. അത് കൊണ്ടു അത് സയന്‍സ് അല്ല.
4-പരിണാമം എനിക്ക് കാണാന്‍ പറ്റുന്നില്ല. അത് കൊണ്ടു അത് സയന്‍സ് അല്ല.
ഡാര്‍വിന്‍ ആദ്യം പ്രോപ്പോസ് ചെയ്യുമ്പോള്‍ പരിണാമം വളരെ വളരെ സാവധാനത്തില്‍ നടക്കുന്നതായാണ് സൂചിപ്പിച്ചത്. ഒരു പക്ഷെ മനുഷ്യന് സങ്കല്പ്പിക്കാനാവാത്തവിധം ദൈര്‍ഘ്യമുള്ള ഒരു ടൈം സ്കെയിലില്‍ സംഭവിക്കുന്നത് കൊണ്ട് തന്നെ നേരിട്ട് കണ്മുന്നില്‍ പരിണാമം കാണുവാന്‍ കഴിയില്ല എന്നതായിരുന്നു അന്നത്തെ പൊതുധാരണ. എന്നാല്‍ പരിണാമശാസ്ത്രം അവിടെ നിന്നും വളരെ പുരോഗമിച്ചു. ഇന്ന് സാവധാനത്തിലല്ലാതെയും പരിണാമം നടക്കുന്നതായി നിരവധി തെളിവുകള്‍ ഉണ്ട്. ആന്റിബയോട്ടിക് റെസിസ്റ്റന്റ് ബാക്റ്റീരിയകള്‍ ഉണ്ടാകുന്നത് പരിണാമത്തിലൂടെയാണ് എന്ന് ഇന്ന് നമുക്കറിയാം. മനുഷ്യര്‍ ആന്റിബയോട്ടിക് ഉപയോഗിച്ചു തുടങ്ങിയശേഷം മാത്രം രൂപപ്പെട്ടു വന്നതാണ് ഈ പുതിയ ഇനം ബാക്റ്റീരിയകള്‍. ഇതിനെ പരീക്ഷണ ശാലയില്‍ തന്നെ നിരീക്ഷിക്കാന്‍ കഴിയും. അതായത് അല്ലാ'ഹുസൈന്യരേ' ബാക്റ്റീരിയ പരിണമിച്ചു ഒരു പുതിയ ബാക്റ്റീരിയ ഉണ്ടാകുന്നതും പരിണാമം ആണ്!
മനുഷ്യന്റെ ഇടപെടലുകള്‍ കാരണം ഈയിടെ ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ നിന്നും പരിണാമത്തിന്റെ മറ്റൊരു ഉദാഹരണം മല്സ്യവര്ഗത്തില്‍ കണ്ടെത്തുകയുണ്ടായി
. 1947-നും 1976-നും ഇടയില്‍ ന്യൂ യോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ ജനറല്‍ ഇലക്ട്രിക് എന്ന കുത്തകഭീമന്‍ ഏകദേശം ഒരു മില്യണ്‍ പൌണ്ടില്‍ കൂടുതല്‍ Polychlorniated biphenol (PCB) എന്ന വിഷപദാര്‍ത്ഥം പുറന്തള്ളിയിരുന്നു. മീനുകളെയും, കടല്‍പ്പക്ഷികളെയും കൊന്നൊടുക്കുന്ന, മനുഷ്യരില്‍ ക്യാന്‍സറു പോലെ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഈ വിഷം 1979-ൽ നിരോധിച്ചുവെങ്കിലും, നദിയുടെ അടിത്തട്ടില്‍ വീര്യം ചോരാതെ അടിഞ്ഞു കിടന്നു. ഏകദേശം അറുപതു വര്‍ഷം കൊണ്ടു ഈ വിഷത്തിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിച്ച അറ്റ്‌ലാന്റിക് ടോംകോഡ് എന്ന ബോട്ടം ഫീഡര്‍ മത്സ്യമാണ് ജീവിപരിണാമത്തിലെ കണ്ടെടുക്കപ്പെട്ട പുത്തന്‍ താരോദയം. Arylhdrocarbon receptors (AHR) എന്ന പ്രോട്ടീനിന്റെ ജീനില്‍ റാന്‍ഡം ആയി സംഭവിച്ച ഒരു മ്യൂട്ടേഷന്‍ (രണ്ടു അമിനോ ആസിഡുകളുടെ കുറവുമൂലം മ്യൂട്ടന്‍റ് പ്രോട്ടീനില്‍ പി.സി.ബി ടോക്സിന് ശരിയായി ബൈന്‍ഡ്ചെയ്യാന്‍ കഴിയുകയില്ല) നാച്ചുറല്‍ സെലക്ഷന്‍ വഴി ഒരു പോപ്പുലെഷനില്‍ പ്രോമിനന്റ് ആകുകയും അതുവഴി വിഷലിപ്തമായ സാഹചര്യത്തില്‍ സര്‍വൈവ് ചെയ്യുവാനും കഴിഞ്ഞു ഈ മത്സ്യത്തിന്. ഇവിടെ മ്യൂട്ടേഷന്‍ റാന്‍ഡം ആയിട്ടാണ് ഉണ്ടായത് എന്നത് വിശ്വസിക്കാന്‍ ഒരല്‍പം പ്രയാസം തോന്നിയേക്കാം. കുറെ പി.സി.ബി അകത്തു ചെന്ന് കഴിഞ്ഞു സഹിക്കാന്‍ പറ്റാതെ മീന്‍ ആഞ്ഞു ശ്രമിച്ചിട്ട് മ്യൂട്ടേഷന്‍ ഉണ്ടാക്കി എടുത്തതാണ് എന്നു ഒറ്റനോട്ടത്തില്‍ തോന്നും. പക്ഷെ ഒരു ജീവിക്ക് സ്വന്തമായി കിണഞ്ഞു പരിശ്രമിച്ച് അതിനാവശ്യമുള്ള മ്യൂട്ടേഷന്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല. ഡി.എന്‍.എ-യില്‍ തികച്ചും റാന്‍ഡം ആയി ഉണ്ടാകുന്ന പല മ്യൂട്ടെഷനുകളില്‍ ഒരെണ്ണം ഈ പ്രത്യേക ജീനില്‍, ഒരു പ്രത്യേക പൊസിഷനില്‍, സംഭവിക്കുകയും, അത് മീനിന്റെ പ്രത്യേക ജീവിതസാഹചര്യത്തില്‍ അനുഗുണമായി ഭവിക്കുകയും, ആ മ്യൂട്ടേഷന്‍ ഉള്ള മീനുകള്‍ വളര്‍ന്നു വലുതായി കുഞ്ഞുങ്ങളെ ഉണ്ടാക്കുകയും, കുഞ്ഞുങ്ങളിലെക്ക് ഈ മ്യൂട്ടന്‍റ് ജീന്‍ പകര്‍ന്നു നല്‍കുകയും ചെയ്തു.. ഈ പ്രത്യേക മ്യൂട്ടേഷന്‍ ഇല്ലാത്ത മീനുകള്‍ ഇതേ സാഹചര്യത്തില്‍ ശരീരത്തില്‍ വിഷം അടിഞ്ഞുകൂടി ചത്തുപോകുകയും ചെയ്തു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുള്ളത് മ്യൂട്ടേഷന്‍ ഉണ്ടാകുന്നത് റാന്‍ഡം പ്രോസസ് ആണെങ്കിലും അതിന്റെ നാച്ചുറല്‍ സെലക്ഷന്‍ നോണ്‍റാന്‍ഡം പ്രോസസ് ആണു. ഇതാണ് പരിണാമത്തിന്റെ ഒരു രീതിശാസ്ത്രം. വിഷരഹിതമായ സാഹചര്യത്തിലും ഇതേ മ്യൂട്ടേഷന്‍ വളരെ കുറഞ്ഞ തോതില്‍ ആണെങ്കിലും കണ്ടെത്തിയിട്ടുണ്ട്. പക്ഷെ വിഷരഹിതമായ ജീവിതസാഹചര്യത്തില്‍ ഈ മ്യുട്ടെഷന്‍ പ്രത്യേകിച്ച് സര്‍വൈവല്‍ നേട്ടം പ്രദാനം ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ നാച്ചുറല്‍ സെലക്ഷന്‍ വ്യാപകമായി നടക്കുകയുമില്ല എന്നു മാത്രം.
ഈ സംഭവത്തില്‍ നിന്നും പരിസ്ഥിതി മലിനീകരണം കുഴപ്പമില്ല, പരിണാമം ജീവികളുടെ രക്ഷയ്കെത്തും എന്ന് ചിലരെങ്കിലും കരുതിയേക്കാം. എന്നാല്‍ അത്ര ലളിതമല്ല കാര്യങ്ങള്‍. ഒരു ഭക്ഷ്യശൃംഖലയുടെ ഭാഗം കൂടിയായ ഈ പുതിയ മല്‍സ്യം ശരീരത്തില്‍ വിഷം നിറച്ച ഒരു ബൂബി ട്രാപ് ആണ്. ആഹാരത്തിനു ഈ മത്സ്യത്തെ ആശ്രയിച്ചു കഴിയുന്ന മറ്റു ജീവികള്‍ ഈ ട്രാപ്പില്‍ പെട്ട് ചത്തോടുങ്ങുകയോ, ഇതിനെ ഒഴിവാക്കാനുള്ള ശ്രമത്തില്‍ വിശന്നൊടുങ്ങകയോ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
ചുരുക്കി പറഞ്ഞാല്‍ പ്രകൃതിയില്‍ വെച്ചു ഒരു ജീവിയുടെ പരിണാമത്തിനെ മുന്നോട്ടു നയിക്കുന്ന ജനിതകതലത്തിലുള്ള സൂക്ഷ്മപ്രക്രിയകള്‍ പരീക്ഷണശാലകളില്‍ പഠനവിധേയമാണെകിലും, അതൊന്നും തത്ക്കാലം നമുക്ക് നേരിട്ട് കാണാന്‍ കഴിയില്ല. എങ്കിലും പരിണാമത്തിന്റെ ഫലം ഏവര്‍ക്കും നിരീക്ഷിച്ചു ബോധ്യപ്പെടാവുന്നതേയുള്ളൂ.
5 -ജീവികള്‍ സാവധാനം രൂപം മാറിയെങ്കില്‍ ഇടരൂപങ്ങളുടെ ഫോസ്സിലുകള്‍ (ട്രാന്‍സിഷനല്‍ ഫോസ്സില്‍സ്) കാണണമല്ലോ. അങ്ങിനെ ഫോസ്സിലുകള്‍ ഇല്ലാത്തതുകൊണ്ട് പരിണാമം തെളിവില്ലാത്ത കള്ളമാണ്.
ട്രാന്‍സിഷണല്‍ ഫോസ്സിലുകള്‍ എവിടെ എന്ന ചോദ്യം തികച്ചും ന്യായമാണ്. എന്നാല്‍ ട്രാന്‍സിഷണല്‍ ഫോസ്സിലുകള്‍ കിട്ടിയിട്ടില്ല എന്നതു നുണയാണ്. അത്തരം നുണയെ അടിസ്ഥാനമാക്കി പരിണാമത്തിനു തെളിവില്ല എന്നു പറയുന്നതു വിഡ്ഢിത്തവുമാണ്. കുതിര, പന്നി, ഉരഗ-നാല്‍ക്കാലി ജീവികള്‍ എന്നിങ്ങനെ വിവിധ ജീവികളുടെതായി ട്രാന്‍സിഷണല്‍ ഫോസ്സിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ട്രാന്‍സിഷണല്‍ ഫോസ്സിലുകളെ കുറിച്ച് വിശദവിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക..
നമുക്ക് തുമ്പിതുള്ളലിലേക്ക് തിരിച്ചു പോകാം. ഏകദേശം 325 ദശലക്ഷം വര്ഷം കാലപ്പഴക്കമുള്ള ഫോസ്സിലില്‍ കണ്ട തുമ്പിക്ക് ഇന്നത്തെ തുമ്പിയുമായി കാഴ്ചയില്‍ രൂപസാദൃശ്യം ഉണ്ടെന്നുള്ളത് വാസ്തവം. പക്ഷെ അത് കൊണ്ട് ആ തുമ്പി അതേപടി തുടരുന്നതാണ് ഇന്നത്തെ തുമ്പി എന്ന് പറയുന്നത് മണ്ടത്തരം. കാരണം ഇന്നത്തെ തുമ്പിയെക്കാള്‍ അസാമാന്യ വലിപ്പമുള്ളതായിരുന്നു ഫോസ്സിലായ തുമ്പി. അത് പ്രതിനിധാനം ചെയ്യുന്ന തുമ്പി സ്പീഷിസ് വംശനാശം വന്നു പോയതുമാണ്. അതുകൊണ്ട് തന്നെ ആ സ്പീഷിസിന്റെ നേര്‍തുടര്ച്ചയേയല്ല ഇന്ന് കാണുന്ന തുമ്പികള്‍. വംശനാശത്തിനു മുന്‍പ് തന്നെ രൂപസാമ്യമുള്ള വേറെ സ്പീഷിസ് ആയി പരിണമിച്ച തുമ്പികള്‍ വീണ്ടും പരിണാമം തുടര്‍ന്നതിന്റെ ഫലമായി ഏതാണ്ട് ആറായിരം വ്യത്യസ്ത സ്പീഷിസ് തുമ്പികള്‍ ഇന്ന് നിലവിലുണ്ട്. തുമ്പികളെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇവിടം സന്ദര്‍ശിക്കുക. തുമ്പികളുടെ ക്ലാസ്സിഫിക്കേഷനും, പൊതുവെ എവലൂഷണറി ട്രീയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാനും ഈ കിടിലൻ സൈറ്റ് സന്ദർശിക്കാൻ മറക്കണ്ട.
നമുക്ക് തുമ്പിതുള്ളലിലേക്ക് തിരിച്ചു പോകാം. ഏകദേശം 325 ദശലക്ഷം വര്ഷം കാലപ്പഴക്കമുള്ള ഫോസ്സിലില്‍ കണ്ട തുമ്പിക്ക് ഇന്നത്തെ തുമ്പിയുമായി കാഴ്ചയില്‍ രൂപസാദൃശ്യം ഉണ്ടെന്നുള്ളത് വാസ്തവം. പക്ഷെ അത് കൊണ്ട് ആ തുമ്പി അതേപടി തുടരുന്നതാണ് ഇന്നത്തെ തുമ്പി എന്ന് പറയുന്നത് മണ്ടത്തരം. കാരണം ഇന്നത്തെ തുമ്പിയെക്കാള്‍ അസാമാന്യ വലിപ്പമുള്ളതായിരുന്നു ഫോസ്സിലായ തുമ്പി. അത് പ്രതിനിധാനം ചെയ്യുന്ന തുമ്പി സ്പീഷിസ് വംശനാശം വന്നു പോയതുമാണ്. അതുകൊണ്ട് തന്നെ ആ സ്പീഷിസിന്റെ നേര്‍തുടര്ച്ചയേയല്ല ഇന്ന് കാണുന്ന തുമ്പികള്‍. വംശനാശത്തിനു മുന്‍പ് തന്നെ രൂപസാമ്യമുള്ള വേറെ സ്പീഷിസ് ആയി പരിണമിച്ച തുമ്പികള്‍ വീണ്ടും പരിണാമം തുടര്‍ന്നതിന്റെ ഫലമായി ഏതാണ്ട് ആറായിരം വ്യത്യസ്ത സ്പീഷിസ് തുമ്പികള്‍ ഇന്ന് നിലവിലുണ്ട്. തുമ്പികളെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇവിടം സന്ദര്‍ശിക്കുക. തുമ്പികളുടെ ക്ലാസ്സിഫിക്കേഷനും, പൊതുവെ എവലൂഷണറി ട്രീയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാനും ഈ കിടിലൻ സൈറ്റ് സന്ദർശിക്കാൻ മറക്കണ്ട.
പഴേ തുമ്പികള്‍ ഇതുവരെ പരിണമിച്ചു മറ്റെന്തോ ജീവി ആയില്ല എന്നാണു അല്ലാ'ഹുസൈന്യ'ത്തിന്റെ മറ്റൊരു പരിദേവനം. തികച്ചും ന്യായമായ പരിദേവനം തന്നെ. പക്ഷെ ഇതിന്റെ ഉത്തരം പരിണാമമില്ല എന്നല്ല. വളരെ ഡ്രാസ്റ്റിക്ക് ആയ ജനിതകവ്യതിയാനങ്ങള്‍ സംഭവിക്കാതെയിരിക്കുകയോ, അല്ലെങ്കില്‍ അത്തരം ജനിതകവ്യതിയാനങ്ങള്‍ നാച്ചുറല്‍ സെലക്ഷന് വിധേയമാകാതെയിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ചില ജീവിവര്‍ഗങ്ങള്‍ താരതമ്യേന സ്ഥിരത കൈവരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മോര്ഫോളജിക്കല്‍ സ്റ്റേസിസ് അല്ലെങ്കില്‍ എവലൂഷണറി സ്റ്റേസിസ് എന്നൊക്കെ വിശേഷിപ്പിച്ചിട്ടുള്ള ഈ പ്രതിഭാസത്തിന്റെ ഒരു ഉദാഹരണം മാത്രമായി വേണം തുമ്പി സ്പീഷീസുകളെ കാണുവാന്‍. കെട്ടിലും മട്ടിലും സ്ഥിരതയുണ്ടെന്ന് തോന്നുമെങ്കിലും ഇവയിലെല്ലാം നിര്‍ണ്ണായകമായ ജനിതകവ്യതിയാനങ്ങള്‍ ഉണ്ടായിരിക്കുമെന്നത് വ്യക്തം. മുന്‍പ് പറഞ്ഞതുപോലെ ഇന്നത്തെ ജൈവവൈവിധ്യത്തിന് കാരണം പരിണാമം ആണെന്നല്ലാതെ കൃത്യമായി ഇത്ര വര്ഷം കൊണ്ടു തുമ്പിയൊ, തവളയോ പന്നിയോ ഒക്കെ ക്രോസ് സ്പീഷിസ് ചാട്ടം നടത്തി ഇന്നയിന്ന പുതുപുത്തന്‍ ജീവികളായിത്തീരും എന്ന് ഒരു പരിണാമ ശാസ്ത്രജ്ഞനും പറയാനിടയില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ക്ക് പരിണാമത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് ശരിയായ അറിവില്ല എന്ന് വേണം കരുതാന്‍. അതായത് പരിണാമത്തിനു ഒരു പ്രത്യേക ലക്‌ഷ്യമോ /മോട്ടിവേഷനോ ഒന്നുമില്ല. അല്ലാഹു ഒരു കലണ്ടര്‍ എടുത്തു വെച്ച് ആറ് ദിവസം കൊണ്ടു ഇന്നു കാണുന്ന സകല കിടുപിടികളും അതേപടി ഉണ്ടാക്കിവിട്ടു എന്ന മുഹമ്മദീയന്‍ Goal oriented young earth creationism മദ്രസകള്‍ വഴി തലച്ചോറില്‍ തിരുകി നടക്കുന്നതു കൊണ്ടാണ്, സാഹചര്യങ്ങളാല്‍ സ്വാഭാവികമായും തിരഞ്ഞെടുക്കപ്പെടുന്ന ചെറുതും വലുതുമായ ജനിതകവ്യതിയാനങ്ങളിലൂടെ തികച്ചും ഗ്രാജ്വലായി ജീവികളില്‍ വരുന്ന മാറ്റങ്ങളെ പരിണാമം എന്ന് വിളിക്കുന്നതിനോട് അല്ലാ'ഹുസൈന്യ'ത്തിനു ഇത്രയും കലിപ്പ് തോന്നുന്നത് എന്ന് വേണം മനസിലാക്കാന്‍.
ഫോസ്സിലുകള്‍ ഉണ്ടാകുന്നതെങ്ങിനെ, അതിനെ കണ്ടെത്തി കൃത്യമായ പഠനങ്ങള്‍ക്ക് വിധേയമാക്കുന്നതെങ്ങിനെ എന്നൊന്നും അല്ലാ'ഹുസൈന്യര്‍'ക്ക് യാതൊരു പിടിയുമുണ്ടാവില്ല. ഇതുവരെ വംശനാശം വന്നുപോയ ജീവികളെല്ലാം മണ്ണിന്റെ അടിയിലോ, കടലിന്റെ അടിയിലോ, മഞ്ഞിന്റെ അടിയിലോ ഒക്കെ തൂമ്പയ്ക്കു കിളച്ചാല്‍ പൊന്തിവരാന്‍ പാകത്തിന് ഫോസ്സിലായി കിടക്കും എന്നാണ് ഇക്കൂട്ടര്‍ ധരിച്ചു വെച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ഭൂമിയുടെ വെറും തുച്ചമായ ഭാഗങ്ങളില്‍ മാത്രമാണ് ഇതുവരെ ഫോസ്സില്‍ പര്യവേഷണങ്ങള്‍ നടന്നിട്ടുള്ളത്. ഭൂമി മൊത്തം കുഴിച്ച് പരതിയാലും മണ്മറഞ്ഞു പോയ എല്ലാ സ്പീഷിസിന്റെയും ഫോസ്സിലുകള്‍ കിട്ടാന്‍ വഴിയില്ല. കാരണം എല്ലാ ജീവികളും ഫോസ്സിലുകളായി സംരക്ഷിക്കപ്പെടില്ല എന്നത് തന്നെ.
6 -പരിണാമം ഒരു തിയറി (സിദ്ധാന്തം) മാത്രമാണ്.
6 -പരിണാമം ഒരു തിയറി (സിദ്ധാന്തം) മാത്രമാണ്.
സയന്റിഫിക് തിയറി എന്നാല്‍ എന്തെന്ന് അറിയാത്തവരാണ് ഇങ്ങനെ പറയുന്നത്. "ജെം തിയറി" (സൂക്ഷ്മാണുക്കള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്ന ശാസ്ത്രീയ സിദ്ധാന്തം) പോലെ ഒരു കോണ്ടക്സ്റ്റില്‍ ആണു "എവലൂഷണറി തിയറി" എന്നതിലെ തിയറി എന്ന വാക്ക് പ്രയോഗിക്കപ്പെടുന്നത്. നിരീക്ഷണവും, പരീക്ഷണവും നടത്തി തെളിയിക്കപ്പെടുകയും, മറ്റു നിരവധി ശാസ്ത്രശാഖകളില്‍ നിന്നും (ഉദാ: ജനറ്റിക്സ്, മോളികുലാര്‍ ബയോളജി, ഇക്കോളജി, പാലിയന്റോളജി, ആര്‍ക്കിയോളജി) അറിവുകള്‍ കൂട്ടിചേര്‍ത്ത് നിരന്തരം നവീകരിക്കപ്പെടുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് എവലൂഷണറി സയന്‍സ്. അല്ലാ'ഹുസൈന്യർ' തുമ്പിതുള്ളല്‍ നടത്തി പുസ്തകമെഴുതിയാല്‍ ശാസ്ത്രം ശാസ്ത്രമല്ലാതെയാകുമെന്നു കരുതുന്നവര്‍ ഏതൊരു പുരോഗമന സമൂഹത്തിനും നാണക്കേടാണ്.
പരിണാമത്തെക്കുറിച്ചുള്ള അബദ്ധധാരണകള്‍ ഇനിയുമുണ്ട്. സമയം പോലെ ഇവിടെ അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കാം.
32 comments:
യാത്രാമൊഴി,
ഗംഭീരമായിരിക്കുന്നു.
എന്നാൽ ഇതുകൊണ്ടൊക്കെ സൃഷ്ടിവാദികൾക്ക് പരിണാമമുണ്ടാകുമെന്ന് കരുതുന്നെങ്കിൽ തെറ്റ്. അല്ലാഹുസൈന്യം പോലെത്തന്നെ, ‘അഹം ബ്രഹ്മാസ്മി’വാദികളും, 'ജെനിസിസ്’ വാദികളും ഒക്കെ തുമ്പിതുള്ളിക്കൊണ്ടിരിക്കുകയാണല്ലോ.
എല്ലാതിനും കുഴപ്പം ഈ നശിച്ച ആധുനിക ശാസ്ത്രമാണ്. ഒന്നിനെയും സ്വൈര്യമായി ഇരിക്കാൻ സമ്മതിക്കില്ല. അന്വേഷിച്ച്, ചികഞ്ഞ് ചികഞ്ഞ്, പരീക്ഷിച്ച് ഓരോ തിയറികളുമായി ഇറങ്ങിക്കൊള്ളും. ഈ നശിച്ച ശാസ്ത്രമില്ലായിരുന്നെങ്കിൽ ഇന്നത്തെ ഈ പ്രപഞ്ച-സൃഷ്ടി സമസ്യകൾ എത്ര എളുപ്പത്തിൽ നമുക്ക് പരിഹരിക്കാമായിരുന്നു.
അഭിവാദ്യങ്ങളോടെ
യാത്രാമൊഴി , തകര്‍ത്തു. നല്ല ലേഖനം. മദ്രസ അധ്യാപകനും കൂട്ടര്‍ക്കും കൈമുതലായുള്ളത് ശാസ്ത്രജ്ഞാനമൊന്നുമല്ല, മുക്രി ലെവല്‍ വിജ്ഞാനവും മലയാളം എഴുതാനുള്ള കഴിവുമാണ് .
പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകുമ്പോൾ അതിന്റെ പ്രകശത്തിൽ സ്വയം മാറുവാൻ തയ്യാറാകുന്ന ആധുനീക ശാസ്ത്രം നിരന്തരമായ നവീകരണപ്രക്രിയക്ക് വിധേയമാകുന്നു. എന്നാൽ സ്വയം സമ്പൂർണ്ണമാണെന്ന് വിശ്വസിക്കുന്ന പഴമ്പുരാണങ്ങൾ മാത്രമാണ് ഇന്നലെയുടേയും ഇന്നിന്റേയും നാളെയുടെയും ആത്യന്തിക സത്യം എന്ന് പറഞ്ഞുനടക്കുന്നവർ ദ്രവീകരണ പ്രക്രിയക്ക് അല്ലേ വിധേയരാകുന്നത്/ആക്കുന്നത്? ഇന്റർനെറ്റിനെ പറ്റിയൊക്കെ പഴമ്പുരാണങ്ങളിൽ(പുരാണമാകുമ്പോൾ ധൈര്യമായി കുതിര കയറാം) പരാമർശം ഉണ്ടെന്ന് തട്ടിവിടുന്ന വിദ്വാന്മാർ ഉണ്ട്.
സ്കൂളിൽ ഒന്നും മതപാഠശാലയിൽ വിരുദ്ധമായതൊന്നും പഠിക്കേണ്ടിവരുന്ന അവസ്ഥ നമ്മുടെ കുട്ടികൾക്കില്ലേ? ജീവന്റെ മതം/മതമില്ലാത്ത ജീവൻ എന്ന നല്ല ആശയത്തെ വിവാദത്തെ തുടർന്ന് "പുരോഗമന" സർക്കാർ പിൻ വലിക്കുകയും ചെയ്തില്ലേ? കുട്ടികളിൽ വിശാലമായ കാഴ്ചപ്പാടിനു പകരം വികലമായതും വിവേചനപൂർണ്ണമായതുമായ കാഴ്ചപ്പാടുകൾ പകരൂ എന്ന് ശാഠ്യം പിടിക്കുന്ന സംഘടിത മത മൗലീക വാദികൾക്ക് മുമ്പിൽ അടിയറവ് പറയും അധികാരത്തോട് ആർത്തിമൂത്ത ജനപ്രതിനിധികൾ.
വായിച്ചു. നന്നായിട്ടുണ്ട്.
സമഗ്രമായ ലേഖനം. നന്നായിട്ടുണ്ട്.
വായിക്കുന്നു
Good one..
ഇനി തുമ്പിതുള്ളൽ ഇവിടെയായിരിക്കും!!
വളരെ നന്നായിരിക്കുന്നു
പാർപ്പിടം പറഞ്ഞത് തന്നെയാണ് ശരി...അതേ എനിക്കും പറയാനുള്ളൂ...
പിന്നെ സത്യം വിളിച്ചുപറയുമ്പോൾ ഒരു മറ ഉണ്ടാകുന്നത് നല്ലതാണ്..സ്വരക്ഷയ്ക്കായി....വളരെ നല്ല പോസ്റ്റ്...കീപ് ഗോയിങ്ങ്..
കാര്യങ്ങള്‍ വളരെ സമഗ്രമായി പറഞ്ഞിരിക്കുന്നു. തിരിയേണ്ടവര്‍ക്ക് വളരെ വ്യക്തമായി തിരിയും; തിരിയേണ്ട എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് വട്ടം തിരിയാം. തുമ്പിയെയും, ജിറാഫിനെയും, എട്ടുകാലിയെയും പിടിച്ചുകൊണ്ടുവന്ന് എതൊക്കെ എങ്ങനെയെന്ന് ചോദിച്ചാല്‍ അതുതന്നെയാണ് ഖണ്ഡനം എന്നു ധരിച്ചുവശായിരിക്കുന്ന അല്ലാ'ഹുസൈന്യം' ഇനിയും കഥകളി തുടരും.
മലയാളത്തില്‍ ശാസ്ത്രബ്ലോഗുകളുടെ കുറവുണ്ട്; പ്രത്യേകിച്ചും പരിണാമശാസ്ത്രത്തിന്റെ. ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
നന്നായിട്ടുണ്ട്. ഹാറുന്‍ യാഹ്യ ഈജിപ്ഷ്യന്‍ അല്ല ടര്‍കിഷ് ആണ്. 25 കൊല്ലത്തെ ഖണ്ഡന പാരമ്പര്യമുള്ള ഒറിജിനല്‍ ചിന്തകന്‍ ഇവിടെ വരുമെന്ന് തോന്നുന്നില്ല. ഇനി വേറെ ആരുടേയും ബ്ലോഗില്‍ കമ്മന്റ് ചെയില്ലെന്നു സുശീലിന്റെ ബ്ലോഗില്‍ കമ്മന്റിയിരുന്നു.
ജാക് റാബിറ്റ്, നന്ദി. പോസ്റ്റ് തിരുത്തിയിട്ടുണ്ട്.
എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് നന്ദി.
ഒത്തിരി ചിരിക്കാന്‍ വക നല്‍കിയ പോസ്റ്റ്.
സരസമായ ഒഴുക്കും ആഞ്ഞുതറയ്ക്കുന്ന പരിഹാസവും
കുസൈന്യരുടെ ഉറക്കം കെടുത്തും,
തൂമ്പയ്ക്കു കിളച്ചാല്‍ പൊന്തിവരാന്‍ ....
കുരങ്ങന്‍മാര്‍ ഇനിയും കുറെയേറെക്കാലം ഇവിടെയൊക്കെ തന്നെ കാണും. അഡ്ജസ്റ്റ് ചെയ്താ നിങ്ങക്ക് കൊള്ളാം. ......
തുടങ്ങിയ പ്രയോഗങ്ങള്‍ ഉഗ്രനായിട്ടുണ്ട്.
ഹ.. ഹ... പരിണാമം കാണാന്‍ പറ്റും എന്നതിണ്റ്റെ ഉദാഹരണമായി നല്‍കിയ കോപ്രായം കൊള്ളാം..
സ്വിസ് ബാങ്കില്‍ ആഭരണം തിട്ടമിട്ട് അട്ടിയിട്ട് വയ്ക്കുന്ന ജോലിക്കാരുടെ ശരീരത്തില്‍ കാട്മിയത്തിണ്റ്റെ അളവു കൂടിയിരിക്കുമെന്നും അവരെ പാമ്പ് കടിച്ചാല്‍ ഉടനടി പാമ്പു ചത്തുപോകുമെന്നാണു പണ്ടൊരുനാല്‍ ഒരു ആര്‍ടിക്കില്‍ വായിച്ചതോര്‍മ്മവരുന്നു .
പെട്ടെന്നൊരു സുപ്രഭാതത്തില്‍ നിങ്ങളുടെ ശരീരത്തില്‍ കാഡ്മിയം കുത്തിവച്ചാല്‍ നിങ്ങള്‍ ചത്തുപോകും. പക്ഷേ സ്വിസ് ബാങ്കിലുള്ളവര്‍ ജീവിച്ചിരിക്കുന്നത് natural selection വഴിയോ, മ്യൂട്ടേഷന്‍ സംഭവിച്ചതോ , പരിണാമം വഴിയോ അല്ലെന്നു ഏതൊരു പൊട്ടനും അറിയാം.
സ്പീഷിസിനു പുറത്തുകടക്കുന്ന മാറ്റങ്ങളെയാണു പരിണാമെന്നു പറയുന്നതെന്നാണു അറിവുള്ളവര്‍ പറയുന്നതു.
അങ്ങനെയെങ്കില്‍ ആ മത്സ്യങ്ങള്‍ക്കു മുഴുവനും വല്ല മീശയോ തുമ്പിക്കയ്യോ മുളച്ചെന്നു തെളിയിച്ചതിനു ശേഷം പരിണാമം നടന്നെന്നു പറയാം.
അല്ലാതെ 'പറി'ണാമം ഇങ്ങനത്തെ ജനുസ്സാണെങ്കില്‍ ഇത്തരം പരിഹാസ്യമായ ലേഖനങ്ങല്‍ എഴുതി മറ്റുള്ളവരെ തെറിവിളിച്ച് കാമം തീര്‍ക്കാം.. കഴുതകള്‍ക്കു കാമം തീര്‍ക്കാന്‍ വേറെ വഴിയില്ലല്ലോ ..
അപ്പൊകലിപ്തോ said ..സ്പീഷിസിനു പുറത്തുകടക്കുന്ന മാറ്റങ്ങളെയാണു പരിണാമെന്നു പറയുന്നതെന്നാണു അറിവുള്ളവര്‍ പറയുന്നതു.
"അറിവുള്ളവര്‍" ആരാണെന്നു എല്ലാവരും കണ്ടതാണ്. വിവരം കൂടി പോയത് കാരണം ഒരു മാസത്തിനകം പരസ്പര വിരുദ്ധമായി പറയും
[Hussain on Dec 13th]: Evolution is already defined by many authorities. If you are not aware of these definitions , you can consult a standard text like ‘One Long Argument: Charles Darwin and the Genesis of Modern Evolutionary Thought’ by Ernst Mayr or ‘Evolution ‘by Douglas J. Futuyma. No need of a new definition from my side
[Hussain on Jan 12th]: സ്പീഷിസ് ഘടനയ്ക്കകത്തുണ്ടായ മാറ്റങ്ങളല്ല , സ്പീഷിസ് ഘടനക്ക് പുറത്തുകടക്കുന്ന മാറ്റങ്ങളാണ് പരിണാമം.
ഇനി ഹുസൈന്‍ പറഞ്ഞ രണ്ടു കാര്യങ്ങളും ഒന്നാണെന്ന് തോന്നുന്നവര്‍ക്ക് ഹുസൈന്‍ തന്നെ സ്റ്റാന്‍ഡേര്‍ഡ് ടെക്സ്റ്റ് ആണെന്ന് സമ്മതിച്ച Futuyma യുടെ പുസ്തകം നോക്കാം (page 2)-
Biological evolution is change in the properties of populations of organisms that transcend the lifetime of a single individual. The ontogeny of an individual is not considered evolution; individual organisms do not evolve. The changes in populations that are considered evolutionary are those that are inheritable via the genetic material from one generation to the next. Biological evolution may be slight or substantial; it embraces everything from slight changes in the proportion of different alleles within a population (such as those determining blood types) to the successive alterations that led from the earliest protoorganism to snails, bees, giraffes, and dandelions.
ആവശ്യമുള്ളവര്‍ക്ക് ആ പുസ്തകം ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം
ഇത് പോലുള്ള കൂടുതല്‍ ഹുസൈന്‍ കുയുകതികള്‍ ഇവിടെ വായിക്കാം
നല്ല പോസ്റ്റ്, യാത്രാമൊഴീ, congrats
ഹാവൂ, യുക്തിയും കാളിദാസനും
ഒന്നാമത്തെ പോയിന്‍റ് വായിച്ചു മനസ്സിലാക്കിയല്ലോ...വളരെ നല്ലത്...
യാത്രാമൊഴി, ഹാവൂ, യുക്തിയും കാളിദാസനും
ഒന്നാമത്തെ പോയിന്‍റ് വായിച്ചു മനസ്സിലാക്കിയല്ലോ...വളരെ നല്ലത്...
യാത്രാമൊഴി, ഇത് ഞാന്‍ ഏതോ പരിണാമ പ്രോപഗണ്ട വെബ്സൈറ്റില്‍, വായിച്ച FAQ ഉം ആയി നല്ല സാമ്യതയുണ്ട്. ഇപ്പൊ പരിണാമമാണ് ബ്ലോഗിലെ പോപ്പുലര്‍ വിഷയം എന്ന് കരുതി തപ്പിപ്പിടിച്ച് മലയാളത്തില്‍ ആക്കിയതാണോ ?
can i clear one doubt here..
why is medicines tried in white rats instead of monkeys at labs..
[Subair]: യാത്രാമൊഴി, ഇത് ഞാന്‍ ഏതോ പരിണാമ പ്രോപഗണ്ട വെബ്സൈറ്റില്‍, വായിച്ച FAQ ഉം ആയി നല്ല സാമ്യതയുണ്ട്. ഇപ്പൊ പരിണാമമാണ് ബ്ലോഗിലെ പോപ്പുലര്‍ വിഷയം എന്ന് കരുതി തപ്പിപ്പിടിച്ച് മലയാളത്തില്‍ ആക്കിയതാണോ ?
എങ്ങനെ ചിരിക്കാതിരിക്കും ? ആധുനിക ജീവ ശാസ്ത്രത്തില്‍ unifying theory എന്നോന്നുണ്ടെങ്കില്‍ അതാണ് പരിണാമസിദ്ധാന്തം
1. ആരാണാവോ പരിണാമത്തെ പറ്റി പ്രോപഗണ്ട നടത്തുന്നത് ? Talk.Origins പോലുള്ള വെബ് സൈറ്റുകളാണോ ? അവയൊക്കെ സൃഷ്ടിവാദികളുടെ Misrepresentation കാരണം ഉടലെടുത്തതാണ്.
2. Institute of Creation Research [sic], Discovery Institute, Harun Yahya's BAV തുടങ്ങി ഹുസൈന്റെ പുസ്തകം പബ്ലിഷ് ചെയുന്ന Islamic Publishing House പോലെയാണല്ലെ NSF/NIH/CSIR/DST/UGC തുടങ്ങിയ റിസേര്‍ച് ഫണ്ടിംഗ് ഏജന്‍സികള്‍ ?
3. സൃഷ്ടിവാദികളുടെ വെബ് സൈറ്റുകളുടെ ഒരു വലിയ കള്ക്ഷന്‍ Talk.Origins ഇല്‍ ഇവിടെ കാണാം.
4. US and Europe ഇലെ Educators and Scientists ഇന് ഫ്രീ ആയി ഹാരുന്‍ യാഹ്യ തന്റെ പുസ്തകമായ (Atlas of Creation) അയച്ചു കൊടുത്തതാണ്. മിക്ക സൃഷ്ടിവാദ വെബ് സൈറ്റുകളിലും അവരുടെ പുസ്തകങ്ങള്‍ ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ചിലര്‍ ഫ്രീ ആയി ഹാര്‍ഡ് കോപ്പി അയച്ചും കൊടുക്കും. ഇതിനൊക്കെയുള്ള പണം ഹുസൈന്റെ ദൈവം വാരികൊടുത്ത പെട്രോളില്‍ നിന്നാണോ ?
5. Harun Yahya’s opponents lag far behind in countering his activities എന്നാണ് ഇന്റെര്‍നെറ്റിലെ ഇസ്ലാമിക് സൃഷ്ടിവാദത്തെ പറ്റിയുള്ള ഈ റിസേര്‍ച് പേപ്പറില്‍ കാണുന്നത്. കൂടുതല്‍ ഇസ്ലാമും പരിണാമവും സംബന്ധിച്ച റിസേര്‍ച് പേപ്പറുകള്‍ ഇവിടെ കാണാം
6. അമേരിക്കയില്‍ സ്കൂളുകളില്‍ സൃഷ്ടിവാദം പഠിപ്പികുന്നതിനു എതിരെ പ്രവര്‍ത്തിക്കുന്ന NCSE യുടെ annual budget $800K ആണ്. എന്നാല്‍ മൈക്കേല്‍ ബീഹീ സീനിയര്‍ ഫെല്ലോ ആയ Discovery Institute മാത്രം ~$5 million ആണ് (ഇവ തമ്മില്ലുള്ള വ്യത്യാസം ആരെങ്കിലും ഹുസൈന് പറഞ്ഞു കൊടുക്കേണം)
7. ഇത്രയധികം പണം പ്രോപഗണ്ട നടത്താന്‍ ഉള്ളത് കൊണ്ടാണല്ലോ ഒരു +2/PDC വിദ്യാര്‍ത്ഥി(നി) യുടെ പോലും നിലവാരമില്ലാത്ത ഹുസൈന് 25 കൊല്ലമായി ഖണ്ഡനം/പുട്ടടിക്കാന്‍ വകയുണ്ടായത് ?
[confusious]: can i clear one doubt here..
why is medicines tried in white rats instead of monkeys at labs..
Here are some reasons. Rhesus monkeys are also used in labs but not as much as rats. Rats are easier to breed and maintain. It is easier to access its internal organs and they are closer to humans compared to smaller forms like fruit fly or zebra fish.
Hmmm.. that is convincing.. we are more of rat that monkeys i suppose now..
a small typo up there..
i meant are we more closer to rats as we share 90% genes the same and even labs find it easier on rats than orangutans.
should i say i am convinced?
Okay. Catch me. Why US procrastinated / delayed this 'Killing of Osama' many times? Only to finish a multi-act play in that order! But I'm not damn sure this is the final act of the play. In the name of OBL hunt, how many tragic acts have been performed by US?
Call it Terror when it challenges your life. Islamists are being called terrorists and for lakhs of Arabs, US a terrorist. But nobody knows what real terrorism is!
'The New York Times', 'BBC', 'Al Jazeera' are the most established and well authenticated Brain-washers of the world, funded by the same virtual private servers. And these Media-crates sing only what the sole-Shakespeare scripts.
'Fermions & Bosons have different spins' – From Algebraic theory of spin; your chemistry teacher won’t explain a better way of the present day world order!
http://t.co/abUJuEU
യാത്രാമൊഴി പറഞ്ഞ കാര്യങ്ങളോട് പൊതുവേ യോജിപ്പ്. പക്ഷെ പറഞ്ഞ രീതിയോട് തീര്‍ത്തും യോജിപ്പില്ല.
കാര്യങ്ങള്‍ ലളിതമായി പറഞ്ഞിരിക്കുന്ന ഒരു വെബ് സൈറ്റ് ഇവിടെ: http://evolution.berkeley.edu/evolibrary/misconceptions_faq.php
യാത്രികന്‍,
UC Berkeley യിലെ ലിങ്ക് നേരെത്തെ ഹുസൈന്റെ ബ്ലോഗിലെ ചര്‍ച്ച വഴി പരിണാമം പഠിക്കാനെന്ന നാട്യത്തില്‍ വരുന്നവര്‍ക്ക് കൊടുത്തതാണ്. അതൊക്കെ വായിച്ചു പഠിച്ചു വന്ന അബ്ദുല്‍ ഖാദര്‍ സുശീലിന്റെ ബ്ലോഗില്‍ ചില കട്ടി കൂടിയ സംശയങ്ങള്‍ ചോദിച്ചിട്ടുണ്ട്. ഇവര്‍കൊക്കെ പരിണാമത്തെ പറ്റിയൊരു മുന്‍ധാരണയുണ്ട്. അത് മാത്രമാണ് പരിണാമം, ഞാന്‍ വിചാരിക്കുന്ന പോലെ അല്ലെങ്കില്‍ കിത്താബില്‍ പറയുന്ന പോലെ കാര്യങ്ങള്‍ നടന്നിലെങ്കില്‍ നിങ്ങളുടെ തെളിവുകളെല്ലാം കെട്ടി ചമച്ചതാണ്. അതുമല്ലെങ്കില്‍ ഹുസൈന്‍ ചിലപ്പോള്‍ സമ്മതിക്കുന്ന പോലെ പരീക്ഷണം ഒക്കെ ശരി തന്നെ പക്ഷെ ശാസ്ത്രജ്ഞന്മാരുടെ അവസാനത്തെ കണ്ക്ലൂഷന്‍ തെറ്റാണ്, പരീക്ഷണം സൃഷ്ടിവാദമാണ് തെളിയിക്കുന്നത്.
According to wiki article on abraham, He was born in the year 1948 (or 3312 or 2247) after the day of creation (of humans what we see today). which makes present year as 5771+1 (BC to AD conversion) = 5772 (or 7136 or 6071) years. This should be the year when Adam was descended. Historical evidences say man began to write somewhere in the 5000BC, which again goes well with Quranic view (96:4) where it says "(HE)Who taught by the pen -". And that is one of the first words of Quran.
There is no doubt about evolution. But i wanted an answer to why i share 90% genes similar to s rat.
Of course there has been life before that, but there are some missing links in the evolution of human beings if you try to dig in.
>>>യാത്രാമൊഴി, ഹാവൂ, യുക്തിയും കാളിദാസനും
ഒന്നാമത്തെ പോയിന്‍റ് വായിച്ചു മനസ്സിലാക്കിയല്ലോ...വളരെ നല്ലത്...
യാത്രാമൊഴി, ഇത് ഞാന്‍ ഏതോ പരിണാമ പ്രോപഗണ്ട വെബ്സൈറ്റില്‍, വായിച്ച FAQ ഉം ആയി നല്ല സാമ്യതയുണ്ട്. ഇപ്പൊ പരിണാമമാണ് ബ്ലോഗിലെ പോപ്പുലര്‍ വിഷയം എന്ന് കരുതി തപ്പിപ്പിടിച്ച് മലയാളത്തില്‍ ആക്കിയതാണോ ?<<<
ഇസ്ലാമിനു പരിണാമം അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, എന്നു പറഞ്ഞ സുബൈര്‍ ലിങ്കുകളുമായി എത്തിയല്ലോ. പരിണാമമൊക്കെ പഠിച്ച് അത് ഇസ്ലാമിനു വിരുദ്ധമല്ല എന്നു തീര്‍ച്ചയാക്കിയ സ്ഥിതിക്ക് അഭിപ്രായ വ്യത്യാസം ഇനി കാളിദാസന്‍ പറഞ്ഞ വാക്കുകളില്‍ മാത്രം.
സുബൈറിനൊരു കൂട്ടുണ്ടിപ്പോള്‍. ആനക്കാരന്‍ കുഞ്ഞാപ്പ. അദ്ദേഹത്തിന്റെ രോഗം കുറച്ചുകൂടെ കട്ടിയാണ്. സുശീലിന്റെ ബ്ളോഗില്‍ അരുടെയും കണ്ണു തള്ളിപ്പോകുന്ന ഒരു പരാമര്‍ശം ഇഷ്ടന്‍ നടത്തിയിട്ടുണ്ട്. പരിണാമവും സൃഷ്ടിയും താത്വികമായി ഒന്ന് തന്നെയാണ്. ആരും ബോധം കെടരുതെന്ന ഒരപേക്ഷയുണ്ട്. ഇത് വച്ചു നോക്കുമ്പോള്‍ ബിഗ് ബാംഗൊക്കെ കുര്‍ആനില്‍ ഉരുട്ടിക്കയറ്റിയവരുടെ അസുഖം നിസാരം. ഇതാണ്, സൂപ്പര്‍.
കുര്‍ആന് അടുത്ത വ്യാഖ്യാനം എഴുതുന്നവര്‍ മൌലാന ആനക്കാരന്‍ കുഞ്ഞാപ്പയുടെ വ്യാഖ്യാനം തന്നെ എഴുതണം. സൃഷ്ടി എന്നു കുര്‍ആനില്‍ എഴുതിയിടങ്ങളിലെല്ലാം ഇനി മുതല്‍ പരിണാമം എന്ന് മാറ്റിയെഴുതിയാല്‍ മതി. കുറെയേറെ മുസ്ലിങ്ങള്‍ എങ്ങനെ പരിണാമത്തെ കുര്‍ആനില്‍ ഉരുട്ടിക്കയറ്റണമെന്ന് തലപുകഞ്ഞാലോചിച്ചു നടക്കുമ്പോള്‍ എത്ര അനായാസമായി കുഞ്ഞാപ്പ ആ പ്രശ്നം പരിഹരിച്ചു! സുബൈര്‍ ഒരു മടലു കൊടുത്തെങ്കിലും ഈ മഹാനെ ഒന്ന് ആദരിക്കണം പ്ളീസ്.
പരിണാമത്തേക്കുറിച്ചുള്ള എല്ലാ വെബ് സൈറ്റിലും പുസ്തകങ്ങളിലും ഇവിടെ എഴുതിയ കാര്യങ്ങളുണ്ടാകും. അത് കുര്‍ആന്‍ പോലെ പരസ്പര വിരുദ്ധതയുടെ കേന്ദ്രമല്ല. അവിശ്വാസികളെ കെട്ടിപിടിക്കണം, എന്നൊരിടത്തു പറഞ്ഞിട്ട്, അവരെ കണുന്ന ഇടങ്ങളിലൊക്കെ വച്ച് തല്ലിക്കൊല്ലണം, എന്നാണ് മറ്റിടങ്ങളില്‍ പറയുന്നത്. ഈ രീതില്‍ ഒരു പരിണാമ വെബ് സൈറ്റിലോ പുസ്തകത്തിലോ കാണില്ല. എല്ലായിടത്തും ഒരു കാര്യമേ പറയൂ. കുര്‍ആന്‍ മാത്രം വായിച്ചു പഠിച്ച് അതുപോലെയായിരിക്കണം മറ്റെല്ലാം എന്നു ശഠിച്ചിട്ട് കാര്യമില്ല. എം എന്‍ റോയി പറഞ്ഞപോലെ, crude idea കളും fantastic speculation കളും മാത്രം പരിചയമുള്ളവര്‍ക്ക് ഒരു കാര്യം തന്നെ വിവിധ ഇടങ്ങളില്‍ വായിക്കുമ്പോള്‍ കല്ലുകടി തോന്നുക സ്വാഭാവികം.
ഉത്തരം പറയില്ല എന്നറിയാമെങ്കിലും ഒരു ചോദ്യം ചോദിക്കട്ടേ. സുബൈറിന്റെ അഭിപ്രായത്തിലും ഈ സൃഷ്ടിയും പരിണാമവും ഒന്നു തന്നെയാണോ?
അല്ലാ'ഹുസൈന്യ'ത്തിന്റെ പേറ്റന്റ് യാത്രാമൊഴിയെടുത്തോ.പക്ഷേ,തുമ്പിതുള്ളലിന്റെ പേറ്റന്റ് നിസഹായനു കൊടുക്കണം.
ഗംഭീരമായിരിക്കുന്നു. വീക്ഷിക്കുന്നു.
ചിലരുടെ’ചെമ്പ്’ഇങ്ങനെയൊക്കെ തെളിയട്ടെ.
പ്രതീക്ഷിച്ചപോലെ’കുസൈന്യ’ങ്ങളുടെ പട നിക്കമുണ്ടാകുന്നില്ല.
അഭിനന്ദനങ്ങള്‍.....!!!!
എല്ലാ് സര്‍ക്കസുകാരും എത്തിയില്ലല്ലോ...
ഇനി കുറച്ച് ട്രപ്പീസുകളി കാണാമല്ലോ... കാത്തിരിക്കുന്നു
Post a Comment