തണല്‍മരം
മഴുനാവു തീണ്ടിയ മുറിവായിലൂടെ
ഒഴുകുന്നു പ്രാണന്റെ ഹരിതതീര്‍ത്ഥം.
തീനാവു നീട്ടിയെന്‍ സിരകളെയാകവേ
കൊതിയോടെ മൊത്തിക്കുടിക്കുന്നു സൂര്യനും.
പകലുകള്‍ കത്തിപ്പടരുന്നു കരളിലും,
വരളുന്ന തൊണ്ടയില്‍ ജ്വലിക്കുന്നു ദാഹവും.
മണ്ണിന്റെയാത്മാവിലാഴത്തിലുറങ്ങുന്ന
തെളിനീരുറവതന്നോര്‍മ്മകള്‍ തേടുമ്പോള്‍
അടിവേരിലുഷ്ണം തിളയ്ക്കുന്നു പിന്നെയും
അടിമുടിയുണങ്ങുന്നു ഹരിതചൈതന്യവും.
ഇനിയില്ല ചില്ലകള്‍, കൂടുകള്‍, കൂട്ടുകാര്‍
കടലുകള്‍ കാതങ്ങള്‍ പിന്നിട്ട്
വന്നെന്റെ തോളത്തുറങ്ങുന്ന
വിശ്രമപ്പക്ഷികള്‍.
വെയിലു പൊള്ളിക്കുമീച്ചോട്ടിലെ
പൂക്കള്‍ക്കുമിനിയില്ലൊരിലത്തണല്‍
കുളിരു പോലും.
ഇനിയില്ല പൂവുകള്‍, ഇതളിടും സ്വപ്നങ്ങള്‍
വംശമോഹത്തിന്‍ പരാഗഗന്ധങ്ങളും.
ഇനിയില്ല വിത്തുകള്‍ ചൈതന്യസത്തകള്‍
ഉണരാതുറങ്ങുമെന്‍ ജീവല്‍ത്തുടിപ്പുകള്‍.
കത്തുന്ന വേനലും, മഴുവിന്റെ മൂര്‍ച്ചയും
കൊത്തിപ്പറിച്ചൊരെന്‍ ഹരിതമോഹങ്ങളും,
പതിവു കാഴ്ച്ചയില്‍ മറയുന്ന സന്ധ്യയും,
ഇനിയും വരാത്തൊരാ വര്‍ഷപാതങ്ങളും,
തളരുമോര്‍മ്മയില്‍ തളിര്‍ക്കാത്ത പുലരിയും,
കയ്യില്‍ കരുതുവാനില്ലാത്ത സ്വപ്നവും,
എന്നിലേക്കെത്തിയൊടുങ്ങുന്ന പാതയും,
പിറവിയില്‍ പിന്നിട്ട് പോകുന്ന ബന്ധങ്ങള്‍
അഴുകി തളംകെട്ടി നില്‍ക്കും തടങ്ങളും.
പഴയ ജീവിതത്തിന്റെ ബാക്കിപത്രങ്ങളില്‍
പെയ്യുന്നു നോവിന്റെ പേമാരി പിന്നെയും.
അറിയാക്കയങ്ങളില്‍
അലിയാത്ത ദു:ഖത്തില്‍
മൃതിതാളമെങ്ങും ഉയര്‍ന്നു കേള്‍ക്കെ,
അവസാന ചുംബനമര്‍പ്പിച്ചു പോകുമീ
കുളിര്‍കാറ്റു നെഞ്ചോടു ചേര്‍ത്ത് വെയ്ക്കെ,
വഴിതെറ്റിയെത്തുന്ന വഴിപോക്കരൊക്കെയും
ഉടലാകെയുഴിഞ്ഞിട്ടഴിക്കുന്നു പ്രാക്കുകള്‍.
കുലമാകെ മുടിയുമെന്നെന്തിനീ വാക്കുകള്‍
മുടിയുവാനില്ലിനി കുലമെനിക്കും.
മഴുനാവു മാത്രം നുരയ്ക്കുമീ
മണ്ണിതില്‍ മരമായ് പിറന്നതാണെന്റെ ദു:ഖം.
നോവിലും തീരാതെ, മൃതിയിലുമൊടുങ്ങാതെ
നരകാന്ധകാരത്തില്‍ തുടരുന്നു നത്യമീ
മൂകജന്മത്തിന്റെ തീര്‍ത്ഥയാത്ര.
ഒഴുകുന്നു പ്രാണന്റെ ഹരിതതീര്‍ത്ഥം.
തീനാവു നീട്ടിയെന്‍ സിരകളെയാകവേ
കൊതിയോടെ മൊത്തിക്കുടിക്കുന്നു സൂര്യനും.
പകലുകള്‍ കത്തിപ്പടരുന്നു കരളിലും,
വരളുന്ന തൊണ്ടയില്‍ ജ്വലിക്കുന്നു ദാഹവും.
മണ്ണിന്റെയാത്മാവിലാഴത്തിലുറങ്ങുന്ന
തെളിനീരുറവതന്നോര്‍മ്മകള്‍ തേടുമ്പോള്‍
അടിവേരിലുഷ്ണം തിളയ്ക്കുന്നു പിന്നെയും
അടിമുടിയുണങ്ങുന്നു ഹരിതചൈതന്യവും.
ഇനിയില്ല ചില്ലകള്‍, കൂടുകള്‍, കൂട്ടുകാര്‍
കടലുകള്‍ കാതങ്ങള്‍ പിന്നിട്ട്
വന്നെന്റെ തോളത്തുറങ്ങുന്ന
വിശ്രമപ്പക്ഷികള്‍.
വെയിലു പൊള്ളിക്കുമീച്ചോട്ടിലെ
പൂക്കള്‍ക്കുമിനിയില്ലൊരിലത്തണല്‍
കുളിരു പോലും.
ഇനിയില്ല പൂവുകള്‍, ഇതളിടും സ്വപ്നങ്ങള്‍
വംശമോഹത്തിന്‍ പരാഗഗന്ധങ്ങളും.
ഇനിയില്ല വിത്തുകള്‍ ചൈതന്യസത്തകള്‍
ഉണരാതുറങ്ങുമെന്‍ ജീവല്‍ത്തുടിപ്പുകള്‍.
കത്തുന്ന വേനലും, മഴുവിന്റെ മൂര്‍ച്ചയും
കൊത്തിപ്പറിച്ചൊരെന്‍ ഹരിതമോഹങ്ങളും,
പതിവു കാഴ്ച്ചയില്‍ മറയുന്ന സന്ധ്യയും,
ഇനിയും വരാത്തൊരാ വര്‍ഷപാതങ്ങളും,
തളരുമോര്‍മ്മയില്‍ തളിര്‍ക്കാത്ത പുലരിയും,
കയ്യില്‍ കരുതുവാനില്ലാത്ത സ്വപ്നവും,
എന്നിലേക്കെത്തിയൊടുങ്ങുന്ന പാതയും,
പിറവിയില്‍ പിന്നിട്ട് പോകുന്ന ബന്ധങ്ങള്‍
അഴുകി തളംകെട്ടി നില്‍ക്കും തടങ്ങളും.
പഴയ ജീവിതത്തിന്റെ ബാക്കിപത്രങ്ങളില്‍
പെയ്യുന്നു നോവിന്റെ പേമാരി പിന്നെയും.
അറിയാക്കയങ്ങളില്‍
അലിയാത്ത ദു:ഖത്തില്‍
മൃതിതാളമെങ്ങും ഉയര്‍ന്നു കേള്‍ക്കെ,
അവസാന ചുംബനമര്‍പ്പിച്ചു പോകുമീ
കുളിര്‍കാറ്റു നെഞ്ചോടു ചേര്‍ത്ത് വെയ്ക്കെ,
വഴിതെറ്റിയെത്തുന്ന വഴിപോക്കരൊക്കെയും
ഉടലാകെയുഴിഞ്ഞിട്ടഴിക്കുന്നു പ്രാക്കുകള്‍.
കുലമാകെ മുടിയുമെന്നെന്തിനീ വാക്കുകള്‍
മുടിയുവാനില്ലിനി കുലമെനിക്കും.
മഴുനാവു മാത്രം നുരയ്ക്കുമീ
മണ്ണിതില്‍ മരമായ് പിറന്നതാണെന്റെ ദു:ഖം.
നോവിലും തീരാതെ, മൃതിയിലുമൊടുങ്ങാതെ
നരകാന്ധകാരത്തില്‍ തുടരുന്നു നത്യമീ
മൂകജന്മത്തിന്റെ തീര്‍ത്ഥയാത്ര.



4 Comments:
ടെസ്റ്റിങ്ങ്..ടെസ്റ്റിങ്ങ്..
:)
മച്ചാന്‍,
തണല്‍ മരം ഒന്നു ശബ്ദ്ത്തിലാക്കാന്‍ ശ്രമിചിട്ടുണ്ട്.
വിശദവിവരത്തിന്‍ gmail id യില്‍ ഓലയയച്ചിട്ടിണ്ട്.
മച്ചാന്റെ അഭിപ്രായം അറിഞിട്ട് ബ്ലോഗില്‍ ഇടാം എന്നു കരുതി.
അറിയിക്കുമല്ലൊ.
സസ്നേഹം.
qw_er_ty
മച്ചാന്‍,
ഇവിടെ
Post a Comment
Links to this post:
Create a Link
<< Home